Saturday, September 7, 2013

കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........
ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല്‍ മതിയാവുന്നില്ല ......ഇനിമേല്‍ ഊമയും ബധിരയുംകൂടി ആയെ തീരു ......സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിക്കാന്‍ ആവില്ലല്ലോ എന്ന സത്യത്തിനു ഞാന്‍ കീഴടങ്ങുന്നു ..........

Photo: കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........
ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല്‍ മതിയാവുന്നില്ല ......ഇനിമേല്‍ ഊമയും ബധിരയുംകൂടി ആയെ തീരു ......സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിക്കാന്‍ ആവില്ലല്ലോ എന്ന സത്യത്തിനു ഞാന്‍ കീഴടങ്ങുന്നു ..........
ആറടിമാത്രെ
താഴ്ന്നുള്ളൂ
ആനപ്പുറം
പോലൊരു
പാറ ...
ആറടി
അറം പറ്റിയൊരു
അളവാണ്
സത്യം
എല്ലാ
സ്വപ്നങ്ങളും
അടക്കം
ചെയ്യാനൊരിടം
ഇനി
വേറെ
തിരയേണ്ടല്ലോ

(വെള്ളം ഒളിപ്പിച്ചു
വെച്ച് എന്റെ
പ്രതീക്ഷകളെ തകര്‍ത്ത കിണറിനോട്‌ ഒരാത്മഗതം)


(അളന്നെ കൊടുക്കാവു കണ്ണീരു പോലും )


എത്ര 
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ
ചില പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു
പുസ്തകത്തില്‍

അളന്നെ
കൊടുക്കാവു
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു

ജീവിതത്തിലും
അങ്ങനെയൊക്കെ
തന്നെ

അളവില്ലാതെ
കൊടുക്കുമ്പോള്‍
പൂജ്യത്തിന്റെ
വിലയാണ്
ചില
സാന്ത്വനങ്ങള്‍ക്കെന്നു
തിരിച്ചരിയുക

Photo: (അളന്നെ കൊടുക്കാവു കണ്ണീരു പോലും )


എത്ര 
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ 
ചില പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു 
പുസ്തകത്തില്‍
 
അളന്നെ
 കൊടുക്കാവു 
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു 

ജീവിതത്തിലും 
അങ്ങനെയൊക്കെ 
തന്നെ

അളവില്ലാതെ 
കൊടുക്കുമ്പോള്‍ 
പൂജ്യത്തിന്റെ 
വിലയാണ് 
ചില 
സാന്ത്വനങ്ങള്‍ക്കെന്നു 
തിരിച്ചരിയുക
(കൂട് വിട്ടു പോവുന്ന മോഹ പക്ഷിക്ക് )

മടുക്കുമ്പോള്‍
തിരിച്ചിറങ്ങാന്‍‍
വഴി വെച്ചിട്ടില്ലാത്ത
കാലം
വിലപറഞ്ഞുറ പ്പിച്ച
ജീവിതത്തിനു
മീതെ നിന്നാണ്
നീ
വിളിച്ചു കൂവുന്നത്
തിളച്ച മനസും
അത്ര തന്നെ
വെന്ത ശരീരവും
നിനക്ക്
സങ്കടത്തിന്റെ
അത്താണി,
ഞാനോ
എന്നും
പ്രാർത്ഥനയുടെ
ചന്ദനത്തിരി,
മഞ്ഞു
പുതച്ചുറങ്ങുന്ന
ഹൃദയത്തെ
പിളര്‍ത്തി
മരണമൊരു
ഭൂകമ്പ മാവുമ്പോള്‍
സ്നേഹത്തിന്റെ
നിയന്ത്രണ രേഖ യെ
ഭേദിച്ചു
കാവല്‍ മാലാഖയുടെ
ചിറകു കള്‍കടം വാങ്ങി
സ്വസ്തിയുടെ
ചക്രവാളം
കണ്ടെത്തുന്നത് വരെ
പറക്കനമെനിക്ക്
മതിവരുവോളം
ആകാശത്തിനും
ഭൂമിക്കുമിടയില്‍
ഞാന്‍ സ്വപ്നം കണ്ട
രാജ്യത്ത് ...................
Photo: (കൂട് വിട്ടു പോവുന്ന മോഹ പക്ഷിക്ക് )

മടുക്കുമ്പോള്‍
തിരിച്ചിറങ്ങാന്‍‍
വഴി വെച്ചിട്ടില്ലാത്ത
കാലം
വിലപറഞ്ഞുറ പ്പിച്ച
 ജീവിതത്തിനു
മീതെ നിന്നാണ്
നീ
വിളിച്ചു കൂവുന്നത്
തിളച്ച മനസും
അത്ര തന്നെ
വെന്ത ശരീരവും
നിനക്ക്
സങ്കടത്തിന്റെ
അത്താണി,
ഞാനോ
എന്നും
പ്രാർത്ഥനയുടെ
ചന്ദനത്തിരി,
മഞ്ഞു
പുതച്ചുറങ്ങുന്ന
ഹൃദയത്തെ
പിളര്‍ത്തി
മരണമൊരു
ഭൂകമ്പ മാവുമ്പോള്‍
സ്നേഹത്തിന്റെ
നിയന്ത്രണ രേഖ യെ
ഭേദിച്ചു
കാവല്‍ മാലാഖയുടെ
ചിറകു കള്‍
കടം വാങ്ങി
സ്വസ്തിയുടെ
ചക്രവാളം
കണ്ടെത്തുന്നത് വരെ
പറക്കനമെനിക്ക്
മതിവരുവോളം
ആകാശത്തിനും
ഭൂമിക്കുമിടയില്‍
ഞാന്‍ സ്വപ്നം കണ്ട
രാജ്യത്ത് ...................
ചില
നേരങ്ങളില്‍ 
എന്റെ സ്നേഹം
നിനക്കൊരു 
പ്രാര്‍ത്ഥന യാവും

ആരാരുമറിയാതെ
വാക്കുകളുടെ
കൊട്ടാരത്തിലേക്ക്
ഞാന്‍ നിന്നെ
കൊണ്ടുപോവും

അവിടെ വെച്ച്
ചുംബന
പൂക്കളാല്‍
അലങ്കരിച്ച
വാതിലിലൂടെ
നിന്നെ ഞാന്‍
ആനയിക്കും

പിന്നെ
പതിയെ പതിയെ
അക്ഷരങ്ങളുടെ
സമുദ്രത്തിലേക്ക്
തള്ളി വിടുംഅവിടെ
പരല്‍ മീനിനെപോലെ
നിന്റെ കവിതകള്‍
നീന്തി തുടിക്കും

നിന്നെ ഓര്‍ക്കുംബോള്‍
ഞാനറിയാതെ
പൊഴിച്ച കണ്ണീരിന്‍
മുത്ത്‌ ചിപ്പികളെ
നീയവിടെ കാണും

ഒടുവില്‍
അടക്കിവെച്ചതെല്ലാം
നീയവിടെ
കവിതയാക്കി
വാകുകളുടെ
വിസ്മയ ലോകം
പടുതുയര്ത്തും

അപ്പോഴും
എന്റെ സ്നേഹം
നിനക്ക് കാവല്‍
നില്‍പ്പുണ്ടാവും

നിലാവത്ത്
പൊടുന്നനെ
വിരിഞ്ഞൊരു
മുല്ലപോലെ
എന്റെ ഗന്ധം
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍
തങ്ങി നില്‍ക്കും

എനിക്കറിയാം
ഒടുവില്‍ നീയതിനു
എന്റെ പേര്
വിളിക്കുമെന്ന് ........
Photo: ചില
നേരങ്ങളില്‍ 
എന്റെ സ്നേഹം
നിനക്കൊരു 
പ്രാര്‍ത്ഥന യാവും

ആരാരുമറിയാതെ 
വാക്കുകളുടെ 
കൊട്ടാരത്തിലേക്ക് 
ഞാന്‍ നിന്നെ 
കൊണ്ടുപോവും 

അവിടെ വെച്ച്
ചുംബന 
പൂക്കളാല്‍ 
അലങ്കരിച്ച 
വാതിലിലൂടെ 
നിന്നെ ഞാന്‍ 
ആനയിക്കും

പിന്നെ 
പതിയെ പതിയെ 
അക്ഷരങ്ങളുടെ 
സമുദ്രത്തിലേക്ക് 
തള്ളി വിടും
 
അവിടെ 
പരല്‍ മീനിനെപോലെ 
നിന്റെ കവിതകള്‍ 
നീന്തി തുടിക്കും 
 
നിന്നെ ഓര്‍ക്കുംബോള്‍ 
ഞാനറിയാതെ 
പൊഴിച്ച കണ്ണീരിന്‍ 
മുത്ത്‌ ചിപ്പികളെ 
നീയവിടെ കാണും

ഒടുവില്‍ 
അടക്കിവെച്ചതെല്ലാം 
നീയവിടെ 
കവിതയാക്കി 
വാകുകളുടെ 
വിസ്മയ ലോകം 
പടുതുയര്ത്തും
 
അപ്പോഴും 
എന്റെ സ്നേഹം
നിനക്ക് കാവല്‍ 
നില്‍പ്പുണ്ടാവും

നിലാവത്ത് 
പൊടുന്നനെ 
വിരിഞ്ഞൊരു 
മുല്ലപോലെ 
എന്റെ ഗന്ധം 
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍ 
തങ്ങി നില്‍ക്കും 

എനിക്കറിയാം 
ഒടുവില്‍ നീയതിനു 
എന്റെ പേര്
വിളിക്കുമെന്ന് ........


അതിര്‍ത്തിയോ
സ്ഥാനമോ
വിലയോ
അറിയാത്ത
അളവും
ആഴവും
നിജപെടുത്തിയ
ആറടി മണ്ണ്
മൈലാഞ്ചി
ചെടികള്‍ക്കിടയില്‍
അക്ഷമയോടെ
കാത്തിരിപ്പുണ്ട്
എന്നെയും
നിന്നെയും .....................

Photo: അതിര്‍ത്തിയോ 
സ്ഥാനമോ 
വിലയോ 
അറിയാത്ത 
അളവും 
ആഴവും
 നിജപെടുത്തിയ 
ആറടി മണ്ണ് 
മൈലാഞ്ചി 
ചെടികള്‍ക്കിടയില്‍ 
അക്ഷമയോടെ 
കാത്തിരിപ്പുണ്ട് 
എന്നെയും 
നിന്നെയും .....................
വിധിയുടെ 
ചതുപ്പ് നിലങ്ങളില്‍ 
അള്ളിപിടിച്ച് 
എങ്ങുമെത്താനാവാതെ
ജീവിതമെന്ന ഒച്ച്
ചുരുണ്ട് കൂടുന്നു

വേഗതയെ
പ്രണയിച്ച
നൈരാശ്യത്തില്‍
മെല്ലെ മേല്ലെയിഴഞ്ഞു
അറ്റം കാണാതെ

സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ

ഒരുനാള്‍
നിലതെറ്റി വീഴുന്ന
നിമിഷത്തെ കാത്തു
മടുപ്പിന്റെ
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ

ഒരു ചതുപ്പില്‍ നിന്നും
മറ്റൊന്നിലേക്കുള്ള
പ്രയാണം മാത്രമീ
ജീവിതമെന്ന
തിരിച്ചറിവില്‍
വീണ്ടും
ചുരുണ്ട് കൂടിയിങ്ങനെ ........

Photo: വിധിയുടെ 
ചതുപ്പ് നിലങ്ങളില്‍ 
അള്ളിപിടിച്ച് 
  എങ്ങുമെത്താനാവാതെ
   ജീവിതമെന്ന ഒച്ച്
 ചുരുണ്ട് കൂടുന്നു
  
വേഗതയെ 
പ്രണയിച്ച 
നൈരാശ്യത്തില്‍ 
മെല്ലെ മേല്ലെയിഴഞ്ഞു 
അറ്റം കാണാതെ 
 
സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു 
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ 
 
ഒരുനാള്‍ 
നിലതെറ്റി വീഴുന്ന 
നിമിഷത്തെ കാത്തു 
മടുപ്പിന്റെ 
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ 
 
ഒരു ചതുപ്പില്‍ നിന്നും 
മറ്റൊന്നിലേക്കുള്ള 
പ്രയാണം മാത്രമീ 
ജീവിതമെന്ന 
തിരിച്ചറിവില്‍ 
വീണ്ടും 
ചുരുണ്ട് കൂടിയിങ്ങനെ ...........
അണിയാന്‍ മറന്നതോ?
കളഞ്ഞു പോയതോ?
ഉപേക്ഷിച്ചതോ ?
(പ്രിയപ്പെട്ട ഒരു നഷ്ട്ടത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ )

വേര് ...

ഓര്‍മകളുടെ 
നാമ്പ് കിളിര്‍ക്കാന്‍ 
ഒരു അടര്‍ വേരെങ്കിലും 
ബാക്കിയാവുമോ 
ഭയന്ന്
മറവിയുടെ
മണ്ണ് തുരന്നു
വേര് പൊട്ടാതെ
നിന്നെ
പിഴുതുമാറ്റാന്‍
എത്ര വട്ടം
തുനിഞ്ഞു
തോല്‍വിയറിഞ്ഞതാണ്
ഞാന്‍ ........

അത്രമേലാഴത്തിലെന്‍
ഹൃത്തില്‍
ആഴ്ന്നിറങ്ങി
പടര്‍ന്നു
പന്തലിച്ച
സാന്ത്വനത്തിന്റെ
വന്‍ വൃക്ഷം
ആയിരുന്നുവല്ലോ
നീ .............

Thursday, April 25, 2013

ആധി....


വേനലറുതിയിൽ
വഴിതെറ്റി വന്നു
മുറ്റത്ത് പതുങ്ങി
നില്പുണ്ട്
വസന്തം
പണയം വെച്ച
കിനാക്കളുടെ
പൂകൂട തിരികെ നല്കി
കടം തന്ന
സൌരഭ്യത്തെ
തിരികെ
ചോദിക്കുമോ
ആവോ?.

 Photo: ആധി....

ഈ 
വേനലറുതിയിൽ 
വഴിതെറ്റി വന്നു 
മുറ്റത്ത് പതുങ്ങി 
നില്പുണ്ട് 
വസന്തം 
പണയം വെച്ച 
കിനാക്കളുടെ 
പൂകൂട തിരികെ നല്കി 
കടം തന്ന 
സൌരഭ്യത്തെ 
തിരികെ 
ചോദിക്കുമോ 
ആവോ?.
പേരറിയാത്ത പൂവിന് ...

ഒടുവിൽവിരിഞ്ഞ
പൂവായത്കൊണ്ടാവാം
വസന്തം
അവള്ക്കൊരു
പേര് നല്കാൻ
മറന്നുപോയത്
കാറ്റിൽപരിഹാസം
കേട്ട് മനം മടുത്തു
കരയുമ്പോൾ
ഈണമി ട്ടൊരു
മൂളിപാട്ടുമായി
ആ വഴി വന്ന
വണ്ടവളെ
വെറുതെ
വിളിച്ചു വത്രേ
ഇശൽ പൂവേ .......
ഒരു വിളിപേരിൻ
കുറവ് നികത്തിയ
ആഹ്ലാദ തിമർപ്പിൽ
അവളുടെ
കിനാക്കളിലന്നു
പ്രണയത്തിൻ
ജുഗൽ ബന്ദി
മൊഴികളിൽ
സ്നേഹ സ്പര്ശം
ദലങ്ങൽക്കു
നക്ഷത്ര തിളക്കം
ഇഷ്കിന്റെ ആകാശത്തെ
സ്വർഗ്ഗ പൂവാടിയിൽ
നാമ മു ള്ളോരു പൂവായി
പുനര്ജനി ക്കാൻ
പേരില്ലാത്തവളുടെ
അസ്ത്വിത്വമൊർത്തു
മനമുരുകിയവൽ
പ്രാർഥിച്ചു
കൊണ്ടിരുന്നപ്പോഴും ......


 Photo: പേരറിയാത്ത പൂവിന് ...

ഒടുവിൽവിരിഞ്ഞ
പൂവായത്കൊണ്ടാവാം
വസന്തം
അവള്ക്കൊരു
പേര് നല്കാൻ
മറന്നുപോയത്
കാറ്റിൽപരിഹാസം
കേട്ട് മനം മടുത്തു 
കരയുമ്പോൾ 
ഈണമി ട്ടൊരു
മൂളിപാട്ടുമായി
ആ വഴി വന്ന 
വണ്ടവളെ
വെറുതെ
വിളിച്ചു വത്രേ 
ഇശൽ പൂവേ .......
ഒരു വിളിപേരിൻ
കുറവ് നികത്തിയ
ആഹ്ലാദ തിമർപ്പിൽ 
അവളുടെ 
കിനാക്കളിലന്നു 
പ്രണയത്തിൻ
ജുഗൽ ബന്ദി
മൊഴികളിൽ
സ്നേഹ സ്പര്ശം
ദലങ്ങൽക്കു
നക്ഷത്ര തിളക്കം
ഇഷ്കിന്റെ ആകാശത്തെ
സ്വർഗ്ഗ പൂവാടിയിൽ
നാമ മു ള്ളോരു പൂവായി
പുനര്ജനി ക്കാൻ 
പേരില്ലാത്തവളുടെ 
അസ്ത്വിത്വമൊർത്തു
മനമുരുകിയവൽ 
പ്രാർഥിച്ചു 
കൊണ്ടിരുന്നപ്പോഴും ......

Wednesday, April 17, 2013

മറവി


കാറ്റില്ലാതൊരു
ഓളവും പിറക്കില്ലെന്ന്
തിരിച്ചറിയാൻ
ഒരു പകലിനെ
ബലി കൊടുക്കേണ്ടി
വന്ന നിസ്സഹായതയിൽ
ആത്മഹത്യ
ചെയ്തുവത്രെ
നാമമില്ലാത്തൊരുവൽ

അതുകൊണ്ടാവാം
ഓളങ്ങൾ നിലച്ച
പരിഭവ കടലിൽ
മൃത സ്വപ്നങ്ങൾ
ഒരിക്കലും
നശിക്കാത്ത
മാലിന്യം പോലെ
അനക്കമില്ലാതിങ്ങനെ
പൊങ്ങി കിടക്കുന്നത് ..

ഓര്മ്മകളുടെ
ഭാരം താങ്ങാനാവാതെ
ഒരു നിലാകിളി മാത്രം
വേലിയേറ്റം
മറന്ന കടലിനെ നോക്കി
കരയുമ്പോൾ
ഊറ്റം കൊള്ളുന്നുണ്ടാവും
ഒരുപാട് പഴുക്കിലകൾ
കൊഴിച്ച താന്തോന്നി
കാറ്റ് ...
Photo: മറവി 


കാറ്റില്ലാതൊരു
ഓളവും പിറക്കില്ലെന്ന്
തിരിച്ചറിയാൻ 
ഒരു പകലിനെ 
ബലി കൊടുക്കേണ്ടി 
വന്ന നിസ്സഹായതയിൽ 
ആത്മഹത്യ 
ചെയ്തുവത്രെ 
നാമമില്ലാത്തൊരുവൽ 

അതുകൊണ്ടാവാം 
ഓളങ്ങൾ നിലച്ച 
പരിഭവ കടലിൽ 
മൃത സ്വപ്നങ്ങൾ 
ഒരിക്കലും 
നശിക്കാത്ത 
മാലിന്യം പോലെ 
അനക്കമില്ലാതിങ്ങനെ 
പൊങ്ങി കിടക്കുന്നത് ..

ഓര്മ്മകളുടെ 
ഭാരം താങ്ങാനാവാതെ 
ഒരു നിലാകിളി മാത്രം 
വേലിയേറ്റം 
മറന്ന കടലിനെ നോക്കി 
കരയുമ്പോൾ 
ഊറ്റം കൊള്ളുന്നുണ്ടാവും
ഒരുപാട് പഴുക്കിലകൾ 
കൊഴിച്ച താന്തോന്നി 
കാറ്റ് ...

Monday, April 1, 2013


സൌ ഹ്രദം ഇഴ കോര്ക്കുന്നത്

വിശ്വാസത്തിന്റെ നേര്ത്ത നൂലിലാനെന്നും

പകുത്തു കൊണ്ടല്ലാതെ മുറിച്ചു

മാറ്റാനാവില്ലെന്നും എന്നെ

ഓര്മിപ്പിച്ചത് നീയായിരുന്നു ....

എന്നിട്ടും .......

Sunday, March 31, 2013

ഒരു പുഴ ജനിച്ചത്‌
എങ്ങനെയെന്നറിയാമോ

ഒരുനാൾ
കാറ്റ് ചോദിച്ചു
മലയോട്
നിനക്കെന്താ ണിത്ര
ഗർവ് ?
ചോദ്യം കേള്ക്കാത്തപോലെ
മൌനം ഭാവിച്ചു
മല അന്നൊന്നും
മിണ്ടിയില്ല
ഊരും പേരുമില്ലാത്ത
കാറ്റിനോട ല്ലെങ്കിലും
എന്ത് പറയാൻ ?
വരാതിരിക്കാനും
പിണങ്ങാനും
കാറ്റിനാവില്ലല്ലോ
വേനലിൽ കുളിരായും
പേമാരിക്കൊപ്പം
കൊടുങ്കാറ്റായും
തഴുകിയും
തലോടിയും
കാറ്റ് വന്നുപോയി
കൊണ്ടേയിരുന്നു
ഒരുനാളിൽ
മൌനം ഭഞ്ജിച്ചു
മല ചോദിച്ചു
നിനക്കിതു വഴി
വരാതിരുന്നൂടെ ?
നിസന്ഗതയോടെ
കാറ്റ് പറഞ്ഞു
ഞാൻ ആരാണെന്നും
എന്നിലും പ്രാണൻ
ഉണ്ടെന്നും
ഞാനറിയുന്നത്
നിന്നെയൊന്നു
പുണരുമ്പോള ല്ലേ ?
ഉത്തരം കേട്ട്
പതറി പോയ
മലയുടെ ഹൃദയത്തിൽ
പ്രണയത്തിൻ
ഉരുള് പൊട്ടി
പിളര്ന്നുപോയി
ജനിച്ചതാ ണത്രെ
ഒഴുക്ക്
നിലക്കാത്തോരീ പുഴ ....
.

Tuesday, March 26, 2013

എല്ലാം ഞാന് അറിയുന്നു.
എല്ലാം ഞാന് അറിയുന്നു..

ഈ ഉച്ചയിലെ നിശബ്ദതയിൽ
എന്റെ ആത്മാവില് സ്പര്ശിച്ച
നിന്റെ തേങ്ങൽ
എന്നോട് ചേരുകയും
 വിട്ടു പോകാതെയും നീ...
നീ എന്ന് ചൊല്ലുമ്പോള് അതില്
 ഞാന് കൂടി ഉണ്ടെന്ന അറിവ്...
ഇത് ഏതു കാലത്തെ
 മൌനം മുറിക്കല്,
നമുക്ക് അപരിചിതമായ
 പാതയിലൂടെ സഞ്ചരിച്ചു
 നമ്മില് എത്തിയ
നിയോഗം
ഞാന് അറിയുന്നു,
ഈ നിമിഷം,
ഈ  വിരല് ചലിക്കുമ്പോള്
നിന്റെ ഹൃദയം പിടക്കുന്നത്...
എന്നില് എത്താനുള്ളപരവേശം....
പ്രണയമേ,
ഓരോ വാക്കും നിന്റെ ഹൃദയത്തില്
 കൊള്ളുമ്പോള്
ഞാനും വിവശതയിൽ .....

Monday, March 25, 2013
ഒച്ചുകളുടെ തീര്‍ഥാടനംസാവധാനമാണ്
ഒച്ചുകളുടെ
ദൈവം
വേഗത
ചെകുത്താനും

ഒച്ചുകളുടെ
ഓരോ
യാത്രയും
ദൈവത്തെ
തേടിയുള്ള
തീര്‍ഥാടനമാണ്

ഒരിയ്ക്കലും
ലക്ഷ്യത്തിലെത്താത്ത
മെല്ലെ മെല്ലെയുള്ള
യാത്രSaturday, March 23, 2013

ഏഴു മുറിവുകൾ


വെള്ളി യാഴ്ച

അരൂപികളായ
പ്രേതങ്ങൾ
സംശയത്തിന്റെ
വിത്ത് വിതക്കുന്ന
ദിനം ..
..
ശെനിയാഴ്ച..

ഈര്ച്ച വാളു
തോല്ക്കും
വാക്കുകളാൽ
ഹൃദയം ഉഴുതു
ഒരു വിത്തെങ്കിലും
മുള പൊട്ടാൻ
കണ്ണീര മഴയെ
കാത്തിരിക്കുന്ന ദിനം

ഞായറാഴ്ച
പ്രണയത്തിന്റെ
അമ്പിളി കല
മറവിയുടെ
കാർമേഘത്തിൽ
ഒളിപ്പിക്കാൻ
കഴിയാതെ
തോല്ക്കും ദിനം

തിങ്കളാഴ്ച

ചത്തു മലച്ച
കിനാവുകളെ
ഉദക ക്രിയ ചെയ്യാൻ
കാത്തു നില്ക്കാതെ
ഒരു കുഴിയിൽ
അടക്കം ചെയ്യും
ദിനം ...

ചൊവ്വാഴ്ച ...
വാചാല മൌനങ്ങൾ
കൂട്ടി മുട്ടിയാലും
കണ്ടില്ലെന്നു നടിച്ചു
തമസ്സിലേക്ക്
ഉറ്റു നോക്കി
സ്വയം പഴിക്കുവാനൊരു
ദിനം ....

ബുധനാഴ്ച
മറവിയുടെ
കാർമേഘത്തെ
സുന്ദര നിമിഷങ്ങളുടെ
ഓർമകളിൽ
അലിയിച്ചു
പരസ്പരം
തോരാത്ത കണ്ണീര
മഴ പൊഴിക്കും ദിനം

വ്യഴാഴ്ച
എണ്ണമറ്റ
അളവില്ലാത്ത
മതിവരാത്ത
ചുംബനങ്ങൾ
സ്വരുകൂട്ടാൻ
അത്യഗ്രഹിയാവുന്ന
മനസ്സിനു പുനർജ്ജന്മം
കിട്ടുന്ന ദിനം .........

Friday, March 22, 2013

ചേല


മഞ്ഞ ചരടില്‍
ചുറ്റി വരിഞ്ഞു
കെട്ടിയ
പെണ്‍ ജീവിതം.
ആറ് മീറ്ററില്‍
പൂത്തുലഞ്ഞു
സുഗന്ധം വിതറി
മോഹിപ്പിക്കും
പെണ്ണു ടലിന്റെ
നാണം
ചേല തുമ്പില്‍
ലയിചു ചേരും

ആറു മീറ്റര്‍
നീളത്തെ
താളത്തില്‍
ചുറ്റി യെടുക്കുമ്പോള്‍
പെണ്‍ജീവിതം
ഒരു ചുറ്റിവരിയല്‍
ആണെന്ന്
ചിലര്‍
പരിതപിക്കും
ഒടുവില്‍
ആറു മീറ്ററിലാണ്
മുക്തിയുടെ അറ്റമെന്നു
കണ്ടെത്തിയത്
മോക്ഷം കിട്ടാതെ
പോയ
ചില ആത്മാവുകള്‍
മാത്രം .....

നിര്‍വചനം

ഇഷ്ക്ക്
മുഹബത്ത്
ഹുബ്ബ്
എത്ര തിരഞ്ഞാലും
നിര്‍വചനം
ഒന്ന് ..
അര്‍ത്ഥ തലങ്ങളില്‍
പ്രണയമൊരു
കലാപമായിരുന്നെന്നു
തിരുത്തവെ
മഷി തീര്‍ന്നുപോയൊരീ
കറുത്ത പേനയെവിടെ
കളയും ഞാന്‍ ?
ഹൃദയ രക്തം
നിറച്ചതില്‍
വീണ്ടുമക്ഷരങ്ങള്‍
പിറക്കുമെന്നു
കൊതിച്ചു
ഓര്‍മകളുടെ
ചെപ്പിലതു
സൂക്ഷിച്ചു വെച്ചാലോ ?

 Photo: ഇഷ്ക്ക്
മുഹബത്ത്
ഹുബ്ബ്
എത്ര തിരഞ്ഞാലും 
നിര്‍വചനം 
ഒന്ന് ..
അര്‍ത്ഥ തലങ്ങളില്‍ 
പ്രണയമൊരു
കലാപമായിരുന്നെന്നു
തിരുത്തവെ 
മഷി തീര്‍ന്നുപോയൊരീ 
കറുത്ത പേനയെവിടെ
കളയും ഞാന്‍ ?
ഹൃദയ രക്തം 
നിറച്ചതില്‍
വീണ്ടുമക്ഷരങ്ങള്‍
പിറക്കുമെന്നു 
കൊതിച്ചു 
ഓര്‍മകളുടെ 
ചെപ്പിലതു
സൂക്ഷിച്ചു വെച്ചാലോ ?

Photo: ആരോ
നിവര്‍ത്തിവെച്ച
ജീവിതത്തെയാണ്
ഞാനിത്രയും കാലം
പഴി പറഞ്ഞത്!
=======


 ആരോ
നിവര്‍ത്തിവെച്ച
ജീവിതത്തെയാണ്
ഞാനിത്രയും കാലം
പഴി പറഞ്ഞത്!

Thursday, March 21, 2013

മരണാസന്നം

 Photo: മരണാസന്നം

 
മേഘത്തുണ്ടുപോലുള്ള
വെള്ളപുതച്ച്
മലര്‍ന്ന്
നീണ്ടു നിവര്‍ന്നു
കിടന്നപ്പോള്‍
കാഴച്ചക്കരേറെ.

മറന്നു പോകുന്ന
കുറെ വേദനകള്‍
എനിക്കു ചുറ്റും.

ജീവന്റെ
അളവെടുപ്പില്‍
അനീതിയുടെ
കണക്കുകള്‍ക്ക്
മുന്‍തൂക്കം

കാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിതം

സ്നേഹതത്തിന്റെ
തുലാസ്
തുരുമ്പ് പിടിച്ചതിനാല്‍
എവിടേയും
ചേരാതെ
ദ്രവിച്ചു.

ഓര്‍മ്മയുടെ
നേര്‍ത്ത
വരമ്പില്‍ പോലും
നൂല്‍കമ്പികള്‍
ചുറ്റിപ്പിണഞ്ഞു കിടന്നു.

എന്നിട്ടും
ഈ
മലര്‍ന്ന് കിടത്തം
പലരെയും
ഈറന്നണിയിക്കുന്നു
കേള്‍ക്കാത്ത
ശബ്ദത്തില്‍
അറിയാത്ത
ഭാഷയില്‍
അവര്‍
പറയുന്നു
'പാവമായിരുന്നു'
 
സത്യം
എന്നിട്ടും
എന്നെ
കൂടുതല്‍
അകറ്റികൊണ്ടിരുന്നു


ആത്മാക്കളുടെ
രാത്രി സഞ്ചാരങ്ങളില്‍
എനിക്കൊരിടം
ഇനി ഞാന്‍
കണ്ടെത്തണം
====================

മരണാസന്നം


മേഘത്തുണ്ടുപോലുള്ള
വെള്ളപുതച്ച്
മലര്‍ന്ന്
നീണ്ടു നിവര്‍ന്നു
കിടന്നപ്പോള്‍
കാഴച്ചക്കരേറെ.

മറന്നു പോകുന്ന
കുറെ വേദനകള്‍
എനിക്കു ചുറ്റും.

ജീവന്റെ
അളവെടുപ്പില്‍
അനീതിയുടെ
കണക്കുകള്‍ക്ക്
മുന്‍തൂക്കം

കാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിതം

സ്നേഹതത്തിന്റെ
തുലാസ്
തുരുമ്പ് പിടിച്ചതിനാല്‍
എവിടേയും
ചേരാതെ
ദ്രവിച്ചു.

ഓര്‍മ്മയുടെ
നേര്‍ത്ത
വരമ്പില്‍ പോലും
നൂല്‍കമ്പികള്‍
ചുറ്റിപ്പിണഞ്ഞു കിടന്നു.

എന്നിട്ടും

മലര്‍ന്ന് കിടത്തം
പലരെയും
ഈറന്നണിയിക്കുന്നു
കേള്‍ക്കാത്ത
ശബ്ദത്തില്‍
അറിയാത്ത
ഭാഷയില്‍
അവര്‍
പറയുന്നു
'പാവമായിരുന്നു'

സത്യം
എന്നിട്ടും
എന്നെ
കൂടുതല്‍
അകറ്റികൊണ്ടിരുന്നു


ആത്മാക്കളുടെ
രാത്രി സഞ്ചാരങ്ങളില്‍
എനിക്കൊരിടം
ഇനി ഞാന്‍
കണ്ടെത്തണം
====================

പ്രണയമേ ......

പ്രണയമേ .......

ആഴമറിയാത്ത
അടിയൊഴുക്കില്‍
പ്രതീക്ഷയുടെ
ചൂണ്ട കൊരുത്ത്
ഓര്‍ത്ത് മടുത്ത
ജീവിതകയ്പില്‍
മുഖം തിരിച്ച്
മറവിയുടെ
ശിരോവസ്ത്ര മണിഞ്ഞ്‌
കണ്ണീര്‍ മഴ
നനഞ്ഞ വഴിയിലൂടെ
മുന്നോട്ടു ഗമിക്കുമ്പോള്‍
വഴികാണിക്കാമെന്നു
വാക്ക് പറഞ്ഞ
സ്വപ്നങ്ങളുടെ
മിന്നാമിനുങ്ങുകള്‍
വെളിച്ചം ഒഴിയുന്നു
നീയെഴുതുന്ന
അക്ഷര തുടിപ്പുകളെ
ധ്യാനിച്ച്‌
പോവും മുന്‍പേ
പറഞ്ഞ വാക്കുകളുടെ
കുളിര്‍മ്മയില്‍
മനം നിറച്ച്
കുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍

 ഞാനുണ്ടിവിടെ..........
Photo: പ്രണയമേ .......

ആഴമറിയാത്ത
അടിയൊഴുക്കില്‍
പ്രതീക്ഷയുടെ
ചൂണ്ട കൊരുത്ത്
ഓര്‍ത്ത് മടുത്ത
ജീവിതകയ്പില്‍
മുഖം തിരിച്ച്
മറവിയുടെ
ശിരോവസ്ത്ര മണിഞ്ഞ്‌
കണ്ണീര്‍ മഴ
നനഞ്ഞ വഴിയിലൂടെ
മുന്നോട്ടു ഗമിക്കുമ്പോള്‍
വഴികാണിക്കാമെന്നു
വാക്ക് പറഞ്ഞ
സ്വപ്നങ്ങളുടെ
മിന്നാമിനുങ്ങുകള്‍
വെളിച്ചം ഒഴിയുന്നു
നീയെഴുതുന്ന
അക്ഷര തുടിപ്പുകളെ
ധ്യാനിച്ച്‌
പോവും മുന്‍പേ
പറഞ്ഞ വാക്കുകളുടെ
കുളിര്‍മ്മയില്‍
മനം നിറച്ച്
കുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍
ഞാനുണ്ടിവിടെ ..
കുറ്റിയും
കൊളുത്തും തുറന്നു
എന്‍റെ എല്ലാ
സ്വപ്നങ്ങളിലും
നീ
കടന്നു
വരുന്നല്ലോ, Photo: കുറ്റിയും
കൊളുത്തും തുറന്നു
എന്‍റെ എല്ലാ
സ്വപ്നങ്ങളിലും
നീ
കടന്നു
വരുന്നല്ലോ,
എരിയുന്ന
പ്രണയ
കനലാല്‍
ആറാത്തൊരടുപ്പില്‍
വേവാത്തൊരു
ഹൃദ യം
ഉള്ളതിനാലാണ്
ഞാനറിയാതെ
നീ
ചട്ടിയും
കലവുമായി
തീപ്പൂട്ടാന്‍
എന്റെ
അടുക്കളയിലേക്ക്

വരുന്നത് ...
..Photo: എരിയുന്ന
പ്രണയ
കനലാല്‍ 
ആറാത്തൊരടുപ്പില്‍ 
വേവാത്തൊരു
ഹൃദ യം
ഉള്ളതിനാലാണ് 
നീ 
ചട്ടിയും 
കലവുമായി
തീപ്പൂട്ടാന്‍ 
എന്റെ 
അടുക്കളയിലേക്ക് 
വരുന്നത് .....
 
 Photo: വെറുക്കാനും
മറക്കാനും
കഴിയാത്ത
നിസ്സഹായതയുടെ
ആഴം
അളന്നെടുക്കാന്‍
ആവാത്തിടത്തോളം
കാലം
ആരോ
കാത്തിരിക്കുന്നുണ്ടെന്ന
തോന്നലാണ്
ജീവിതം
വെറുക്കാനും
മറക്കാനും
കഴിയാത്ത
നിസ്സഹായതയുടെ
ആഴം
അളന്നെടുക്കാന്‍
ആവാത്തിടത്തോളം
കാലം
ആരോ
കാത്തിരിക്കുന്നുണ്ടെന്ന
തോന്നലാണ്
ജീവിതം

Sunday, March 17, 2013                                    പ്രണയ ചിലങ്കകള്

എന്റെ പ്രണയ ചിലങ്കകള്
വൈകി വന്ന നീ
എന്നെയുണര്ത്തി
എന്നിലെ എന്നെ നടത്തുന്നത്...
ഇനി അരങ്ങില്ഞാന്തനിയെയല്ല,
നീ കൂടി...
എന്റെ നെഞ്ചിടിപ്പിന്റെ താളമായി
എന്റെ ജീവന്റെ തുടിപ്പായി നീ മാത്രം..
ഇനി ഞാന്എന്റെ ദിനരാത്രങ്ങളെ
നിന്നോട് ചേര്ത്തു വയ്ക്കുന്നു.
ഒരുമിച്ചു വായിക്കാന്
   ഒറ്റയാവാന്‍....