മറവി
കാറ്റില്ലാതൊരു
ഓളവും പിറക്കില്ലെന്ന്
തിരിച്ചറിയാൻ
ഒരു പകലിനെ
ബലി കൊടുക്കേണ്ടി
വന്ന നിസ്സഹായതയിൽ
ആത്മഹത്യ
ചെയ്തുവത്രെ
നാമമില്ലാത്തൊരുവൽ
അതുകൊണ്ടാവാം
ഓളങ്ങൾ നിലച്ച
പരിഭവ കടലിൽ
മൃത സ്വപ്നങ്ങൾ
ഒരിക്കലും
നശിക്കാത്ത
മാലിന്യം പോലെ
അനക്കമില്ലാതിങ്ങനെ
പൊങ്ങി കിടക്കുന്നത് ..
ഓര്മ്മകളുടെ
ഭാരം താങ്ങാനാവാതെ
ഒരു നിലാകിളി മാത്രം
വേലിയേറ്റം
മറന്ന കടലിനെ നോക്കി
കരയുമ്പോൾ
ഊറ്റം കൊള്ളുന്നുണ്ടാവും
ഒരുപാട് പഴുക്കിലകൾ
കൊഴിച്ച താന്തോന്നി
കാറ്റ് ...
കാറ്റില്ലാതൊരു
ഓളവും പിറക്കില്ലെന്ന്
തിരിച്ചറിയാൻ
ഒരു പകലിനെ
ബലി കൊടുക്കേണ്ടി
വന്ന നിസ്സഹായതയിൽ
ആത്മഹത്യ
ചെയ്തുവത്രെ
നാമമില്ലാത്തൊരുവൽ
അതുകൊണ്ടാവാം
ഓളങ്ങൾ നിലച്ച
പരിഭവ കടലിൽ
മൃത സ്വപ്നങ്ങൾ
ഒരിക്കലും
നശിക്കാത്ത
മാലിന്യം പോലെ
അനക്കമില്ലാതിങ്ങനെ
പൊങ്ങി കിടക്കുന്നത് ..
ഓര്മ്മകളുടെ
ഭാരം താങ്ങാനാവാതെ
ഒരു നിലാകിളി മാത്രം
വേലിയേറ്റം
മറന്ന കടലിനെ നോക്കി
കരയുമ്പോൾ
ഊറ്റം കൊള്ളുന്നുണ്ടാവും
ഒരുപാട് പഴുക്കിലകൾ
കൊഴിച്ച താന്തോന്നി
കാറ്റ് ...

No comments:
Post a Comment
ചുമ്മാ വായിച്ചു പോകാതെ എന്തെങ്കിലും പറയൂ ന്നേ ....