Saturday, September 7, 2013

കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........
ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല്‍ മതിയാവുന്നില്ല ......ഇനിമേല്‍ ഊമയും ബധിരയുംകൂടി ആയെ തീരു ......സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിക്കാന്‍ ആവില്ലല്ലോ എന്ന സത്യത്തിനു ഞാന്‍ കീഴടങ്ങുന്നു ..........

Photo: കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ  സ്വപ്നങ്ങളും പ്രതീക്ഷകളും ........
ഒരു വലിയ മൌനത്തിനു  മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല്‍ മതിയാവുന്നില്ല ......ഇനിമേല്‍ ഊമയും ബധിരയുംകൂടി ആയെ തീരു ......സ്വപ്‌നങ്ങളും പ്രതീക്ഷകളും  ഇല്ലാതെ ജീവിക്കാന്‍ ആവില്ലല്ലോ  എന്ന സത്യത്തിനു ഞാന്‍ കീഴടങ്ങുന്നു ..........
ആറടിമാത്രെ
താഴ്ന്നുള്ളൂ
ആനപ്പുറം
പോലൊരു
പാറ ...
ആറടി
അറം പറ്റിയൊരു
അളവാണ്
സത്യം
എല്ലാ
സ്വപ്നങ്ങളും
അടക്കം
ചെയ്യാനൊരിടം
ഇനി
വേറെ
തിരയേണ്ടല്ലോ

(വെള്ളം ഒളിപ്പിച്ചു
വെച്ച് എന്റെ
പ്രതീക്ഷകളെ തകര്‍ത്ത കിണറിനോട്‌ ഒരാത്മഗതം)


(അളന്നെ കൊടുക്കാവു കണ്ണീരു പോലും )


എത്ര 
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ
ചില പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു
പുസ്തകത്തില്‍

അളന്നെ
കൊടുക്കാവു
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു

ജീവിതത്തിലും
അങ്ങനെയൊക്കെ
തന്നെ

അളവില്ലാതെ
കൊടുക്കുമ്പോള്‍
പൂജ്യത്തിന്റെ
വിലയാണ്
ചില
സാന്ത്വനങ്ങള്‍ക്കെന്നു
തിരിച്ചരിയുക

Photo: (അളന്നെ കൊടുക്കാവു കണ്ണീരു പോലും )


എത്ര 
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ 
ചില  പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു 
പുസ്തകത്തില്‍
 
അളന്നെ
 കൊടുക്കാവു 
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു 

ജീവിതത്തിലും 
അങ്ങനെയൊക്കെ 
തന്നെ

അളവില്ലാതെ 
കൊടുക്കുമ്പോള്‍ 
പൂജ്യത്തിന്റെ 
വിലയാണ് 
ചില 
സാന്ത്വനങ്ങള്‍ക്കെന്നു 
തിരിച്ചരിയുക
(കൂട് വിട്ടു പോവുന്ന മോഹ പക്ഷിക്ക് )

മടുക്കുമ്പോള്‍
തിരിച്ചിറങ്ങാന്‍‍
വഴി വെച്ചിട്ടില്ലാത്ത
കാലം
വിലപറഞ്ഞുറ പ്പിച്ച
ജീവിതത്തിനു
മീതെ നിന്നാണ്
നീ
വിളിച്ചു കൂവുന്നത്
തിളച്ച മനസും
അത്ര തന്നെ
വെന്ത ശരീരവും
നിനക്ക്
സങ്കടത്തിന്റെ
അത്താണി,
ഞാനോ
എന്നും
പ്രാർത്ഥനയുടെ
ചന്ദനത്തിരി,
മഞ്ഞു
പുതച്ചുറങ്ങുന്ന
ഹൃദയത്തെ
പിളര്‍ത്തി
മരണമൊരു
ഭൂകമ്പ മാവുമ്പോള്‍
സ്നേഹത്തിന്റെ
നിയന്ത്രണ രേഖ യെ
ഭേദിച്ചു
കാവല്‍ മാലാഖയുടെ
ചിറകു കള്‍



കടം വാങ്ങി
സ്വസ്തിയുടെ
ചക്രവാളം
കണ്ടെത്തുന്നത് വരെ
പറക്കനമെനിക്ക്
മതിവരുവോളം
ആകാശത്തിനും
ഭൂമിക്കുമിടയില്‍
ഞാന്‍ സ്വപ്നം കണ്ട
രാജ്യത്ത് ...................
Photo: (കൂട് വിട്ടു പോവുന്ന  മോഹ പക്ഷിക്ക് )

മടുക്കുമ്പോള്‍
തിരിച്ചിറങ്ങാന്‍‍
വഴി വെച്ചിട്ടില്ലാത്ത
കാലം
വിലപറഞ്ഞുറ പ്പിച്ച
 ജീവിതത്തിനു
മീതെ നിന്നാണ്
നീ
വിളിച്ചു കൂവുന്നത്
തിളച്ച മനസും
അത്ര തന്നെ
വെന്ത ശരീരവും
നിനക്ക്
സങ്കടത്തിന്റെ
അത്താണി,
ഞാനോ
എന്നും
പ്രാർത്ഥനയുടെ
ചന്ദനത്തിരി,
മഞ്ഞു
പുതച്ചുറങ്ങുന്ന
ഹൃദയത്തെ
പിളര്‍ത്തി
മരണമൊരു
ഭൂകമ്പ മാവുമ്പോള്‍
സ്നേഹത്തിന്റെ
നിയന്ത്രണ രേഖ യെ
ഭേദിച്ചു
കാവല്‍ മാലാഖയുടെ
ചിറകു കള്‍
കടം വാങ്ങി
സ്വസ്തിയുടെ
ചക്രവാളം
കണ്ടെത്തുന്നത് വരെ
പറക്കനമെനിക്ക്
മതിവരുവോളം
ആകാശത്തിനും
ഭൂമിക്കുമിടയില്‍
ഞാന്‍ സ്വപ്നം കണ്ട
രാജ്യത്ത് ...................
ചില
നേരങ്ങളില്‍ 
എന്റെ സ്നേഹം
നിനക്കൊരു 
പ്രാര്‍ത്ഥന യാവും

ആരാരുമറിയാതെ
വാക്കുകളുടെ
കൊട്ടാരത്തിലേക്ക്
ഞാന്‍ നിന്നെ
കൊണ്ടുപോവും

അവിടെ വെച്ച്
ചുംബന
പൂക്കളാല്‍
അലങ്കരിച്ച
വാതിലിലൂടെ
നിന്നെ ഞാന്‍
ആനയിക്കും

പിന്നെ
പതിയെ പതിയെ
അക്ഷരങ്ങളുടെ
സമുദ്രത്തിലേക്ക്
തള്ളി വിടും



അവിടെ
പരല്‍ മീനിനെപോലെ
നിന്റെ കവിതകള്‍
നീന്തി തുടിക്കും

നിന്നെ ഓര്‍ക്കുംബോള്‍
ഞാനറിയാതെ
പൊഴിച്ച കണ്ണീരിന്‍
മുത്ത്‌ ചിപ്പികളെ
നീയവിടെ കാണും

ഒടുവില്‍
അടക്കിവെച്ചതെല്ലാം
നീയവിടെ
കവിതയാക്കി
വാകുകളുടെ
വിസ്മയ ലോകം
പടുതുയര്ത്തും

അപ്പോഴും
എന്റെ സ്നേഹം
നിനക്ക് കാവല്‍
നില്‍പ്പുണ്ടാവും

നിലാവത്ത്
പൊടുന്നനെ
വിരിഞ്ഞൊരു
മുല്ലപോലെ
എന്റെ ഗന്ധം
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍
തങ്ങി നില്‍ക്കും

എനിക്കറിയാം
ഒടുവില്‍ നീയതിനു
എന്റെ പേര്
വിളിക്കുമെന്ന് ........
Photo: ചില
നേരങ്ങളില്‍ 
എന്റെ സ്നേഹം
നിനക്കൊരു 
പ്രാര്‍ത്ഥന യാവും

ആരാരുമറിയാതെ 
വാക്കുകളുടെ 
കൊട്ടാരത്തിലേക്ക് 
ഞാന്‍ നിന്നെ 
കൊണ്ടുപോവും 

അവിടെ വെച്ച്
ചുംബന 
പൂക്കളാല്‍ 
അലങ്കരിച്ച 
വാതിലിലൂടെ 
നിന്നെ ഞാന്‍ 
ആനയിക്കും

പിന്നെ 
പതിയെ പതിയെ 
അക്ഷരങ്ങളുടെ 
സമുദ്രത്തിലേക്ക് 
തള്ളി വിടും
 
അവിടെ 
പരല്‍ മീനിനെപോലെ 
നിന്റെ കവിതകള്‍ 
നീന്തി തുടിക്കും 
 
നിന്നെ ഓര്‍ക്കുംബോള്‍ 
ഞാനറിയാതെ 
പൊഴിച്ച കണ്ണീരിന്‍ 
മുത്ത്‌ ചിപ്പികളെ 
നീയവിടെ കാണും

ഒടുവില്‍ 
അടക്കിവെച്ചതെല്ലാം 
നീയവിടെ 
കവിതയാക്കി 
വാകുകളുടെ 
വിസ്മയ ലോകം 
പടുതുയര്ത്തും
 
അപ്പോഴും 
എന്റെ സ്നേഹം
നിനക്ക് കാവല്‍ 
നില്‍പ്പുണ്ടാവും

നിലാവത്ത് 
പൊടുന്നനെ 
വിരിഞ്ഞൊരു 
മുല്ലപോലെ 
എന്റെ ഗന്ധം 
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍ 
തങ്ങി  നില്‍ക്കും 

എനിക്കറിയാം 
ഒടുവില്‍ നീയതിനു 
എന്റെ പേര്
വിളിക്കുമെന്ന് ........


അതിര്‍ത്തിയോ
സ്ഥാനമോ
വിലയോ
അറിയാത്ത
അളവും
ആഴവും
നിജപെടുത്തിയ
ആറടി മണ്ണ്
മൈലാഞ്ചി
ചെടികള്‍ക്കിടയില്‍
അക്ഷമയോടെ
കാത്തിരിപ്പുണ്ട്
എന്നെയും
നിന്നെയും .....................

Photo: അതിര്‍ത്തിയോ 
സ്ഥാനമോ 
വിലയോ 
അറിയാത്ത 
അളവും 
ആഴവും
 നിജപെടുത്തിയ 
ആറടി മണ്ണ് 
മൈലാഞ്ചി 
ചെടികള്‍ക്കിടയില്‍ 
അക്ഷമയോടെ 
കാത്തിരിപ്പുണ്ട് 
എന്നെയും 
നിന്നെയും .....................
വിധിയുടെ 
ചതുപ്പ് നിലങ്ങളില്‍ 
അള്ളിപിടിച്ച് 
എങ്ങുമെത്താനാവാതെ
ജീവിതമെന്ന ഒച്ച്
ചുരുണ്ട് കൂടുന്നു

വേഗതയെ
പ്രണയിച്ച
നൈരാശ്യത്തില്‍
മെല്ലെ മേല്ലെയിഴഞ്ഞു
അറ്റം കാണാതെ

സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ

ഒരുനാള്‍
നിലതെറ്റി വീഴുന്ന
നിമിഷത്തെ കാത്തു
മടുപ്പിന്റെ
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ

ഒരു ചതുപ്പില്‍ നിന്നും
മറ്റൊന്നിലേക്കുള്ള
പ്രയാണം മാത്രമീ
ജീവിതമെന്ന
തിരിച്ചറിവില്‍
വീണ്ടും
ചുരുണ്ട് കൂടിയിങ്ങനെ ........

Photo: വിധിയുടെ 
ചതുപ്പ് നിലങ്ങളില്‍ 
അള്ളിപിടിച്ച് 
   എങ്ങുമെത്താനാവാതെ
      ജീവിതമെന്ന ഒച്ച്
  ചുരുണ്ട് കൂടുന്നു
   
വേഗതയെ 
പ്രണയിച്ച 
നൈരാശ്യത്തില്‍ 
മെല്ലെ മേല്ലെയിഴഞ്ഞു 
അറ്റം കാണാതെ 
 
സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു 
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ 
 
ഒരുനാള്‍ 
നിലതെറ്റി വീഴുന്ന 
നിമിഷത്തെ കാത്തു 
മടുപ്പിന്റെ 
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ 
 
ഒരു ചതുപ്പില്‍ നിന്നും 
മറ്റൊന്നിലേക്കുള്ള 
പ്രയാണം മാത്രമീ 
ജീവിതമെന്ന 
തിരിച്ചറിവില്‍ 
വീണ്ടും 
ചുരുണ്ട് കൂടിയിങ്ങനെ ...........