ആഴമറിയാത്ത
അടിയൊഴുക്കില്‍
പ്രതീക്ഷയുടെ
ചൂണ്ട കൊരുത്ത്
ഓര്‍ത്ത് മടുത്ത
ജീവിതകയ്പില്‍
മുഖം തിരിച്ച്
മറവിയുടെ
ശിരോവസ്ത്ര മണിഞ്ഞ്
കണ്ണീര് മഴ
നനഞ്ഞ വഴിയിലൂടെ
മുന്നോട്ടു ഗമിക്കുമ്പോള്‍
വഴികാണിക്കാമെന്നു
വാക്ക് പറഞ്ഞ
സ്വപ്നങ്ങളുടെ
മിന്നാമിനുങ്ങുകള്‍
വെളിച്ചം ഒഴിയുന്നു
നീയെഴുതുന്ന
അക്ഷര തുടിപ്പുകളെ
ധ്യാനിച്ച്
പോവും മുന്‍പേ
പറഞ്ഞ വാക്കുകളുടെ
കുളിര്‍മ്മയില്‍
മനം നിറച്ച്
കുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍
ഞാനുണ്ടിവിടെ..........

ReplyDeleteകുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍
ഞാനുണ്ടിവിടെ..........
ഒരുപാട് ഒരുപാട് ഇലപൊഴിയും കാലങ്ങള്‍ക്കു സാക്ഷിയാവട്ടെ ആശംസകൾ ....