Sunday, March 31, 2013

ഒരു പുഴ ജനിച്ചത്‌
എങ്ങനെയെന്നറിയാമോ

ഒരുനാൾ
കാറ്റ് ചോദിച്ചു
മലയോട്
നിനക്കെന്താ ണിത്ര
ഗർവ് ?
ചോദ്യം കേള്ക്കാത്തപോലെ
മൌനം ഭാവിച്ചു
മല അന്നൊന്നും
മിണ്ടിയില്ല
ഊരും പേരുമില്ലാത്ത
കാറ്റിനോട ല്ലെങ്കിലും
എന്ത് പറയാൻ ?
വരാതിരിക്കാനും
പിണങ്ങാനും
കാറ്റിനാവില്ലല്ലോ
വേനലിൽ കുളിരായും
പേമാരിക്കൊപ്പം
കൊടുങ്കാറ്റായും
തഴുകിയും
തലോടിയും
കാറ്റ് വന്നുപോയി
കൊണ്ടേയിരുന്നു
ഒരുനാളിൽ
മൌനം ഭഞ്ജിച്ചു
മല ചോദിച്ചു
നിനക്കിതു വഴി
വരാതിരുന്നൂടെ ?
നിസന്ഗതയോടെ
കാറ്റ് പറഞ്ഞു
ഞാൻ ആരാണെന്നും
എന്നിലും പ്രാണൻ
ഉണ്ടെന്നും
ഞാനറിയുന്നത്
നിന്നെയൊന്നു
പുണരുമ്പോള ല്ലേ ?
ഉത്തരം കേട്ട്
പതറി പോയ
മലയുടെ ഹൃദയത്തിൽ
പ്രണയത്തിൻ
ഉരുള് പൊട്ടി
പിളര്ന്നുപോയി
ജനിച്ചതാ ണത്രെ
ഒഴുക്ക്
നിലക്കാത്തോരീ പുഴ ....
.

1 comment:

  1. ഉത്തരം കേട്ട്
    പതറി പോയ
    മലയുടെ ഹൃദയത്തിൽ
    പ്രണയത്തിൻ
    ഉരുള് പൊട്ടി
    പിളര്ന്നുപോയി
    ജനിച്ചതാ ണത്രെ
    ഒഴുക്ക്
    നിലക്കാത്തോരീ പുഴ ..


    ഒത്തിരി ഇഷ്ടമായി ഈ കവിത

    ReplyDelete

ചുമ്മാ വായിച്ചു പോകാതെ എന്തെങ്കിലും പറയൂ ന്നേ ....