
മരണാസന്നം
മേഘത്തുണ്ടുപോലുള്ള
വെള്ളപുതച്ച്
മലര്‍ന്ന്
നീണ്ടു നിവര്‍ന്നു
കിടന്നപ്പോള്‍
കാഴച്ചക്കരേറെ.
മറന്നു പോകുന്ന
കുറെ വേദനകള്‍
എനിക്കു ചുറ്റും.
ജീവന്റെ
അളവെടുപ്പില്‍
അനീതിയുടെ
കണക്കുകള്‍ക്ക്
മുന്‍തൂക്കം
കാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിതം
സ്നേഹതത്തിന്റെ
തുലാസ്
തുരുമ്പ് പിടിച്ചതിനാല്‍
എവിടേയും
ചേരാതെ
ദ്രവിച്ചു.
ഓര്‍മ്മയുടെ
നേര്‍ത്ത
വരമ്പില്‍ പോലും
നൂല്‍കമ്പികള്‍
ചുറ്റിപ്പിണഞ്ഞു കിടന്നു.
എന്നിട്ടും
ഈ
മലര്‍ന്ന് കിടത്തം
പലരെയും
ഈറന്നണിയിക്കുന്നു
കേള്‍ക്കാത്ത
ശബ്ദത്തില്‍
അറിയാത്ത
ഭാഷയില്‍
അവര്‍
പറയുന്നു
'പാവമായിരുന്നു'
സത്യം
എന്നിട്ടും
എന്നെ
കൂടുതല്‍
അകറ്റികൊണ്ടിരുന്നു
ആത്മാക്കളുടെ
രാത്രി സഞ്ചാരങ്ങളില്‍
എനിക്കൊരിടം
ഇനി ഞാന്‍
കണ്ടെത്തണം
====================
GOOD ONE Ithaaaaaa....
ReplyDeletenannayittund..but kaalam thetti peytha mazhayal ...ennenthanudheshichathu...eethu kaalathanenenkilum a mazhayal chornnolikkumo...
ReplyDelete
ReplyDeleteകാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിത0..
നന്നായി ഭാവുകങ്ങൾ .....
നന്നായി......ചുമ്മാ എന്തെങ്കിലും പറയൂ ന്നേ ..
ReplyDelete